school-opening

ന്യൂഡൽഹി : ഡൽഹിയിൽ ഇന്ന് മുതൽ സ്കൂൾ തുറക്കും. അതേസമയം ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും നിർബന്ധപൂർവം ആരെയും ക്ലാസിലെത്തിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

9 മുതൽ 12 വരെ ക്ലാസുകൾ സെപ്തംബർ 1 മുതൽ പ്രവർത്തനമാരംഭിച്ചിരുന്നുവെങ്കിലും ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ ഇന്നാണ് ആരംഭിക്കുന്നത്.

അതേസമയം നഗരത്തിലെ സ്വകാര്യ സ്‌കൂളുകളിൽ പലതും ഉടൻ ക്ലാസ് ആരംഭിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്.

10, 12 ക്ലാസുകളിലെ ആദ്യ പൊതു ടേം പരീക്ഷയ്ക്കു മുന്നോടിയായുള്ള മോഡൽ പരീക്ഷ മിക്ക സ്‌കൂളിലും നടക്കുകയാണ്. ഇതും ക്ലാസ് ആരംഭിക്കുന്നതിനുള്ള തടസമായി പലരും ചൂണ്ടിക്കാട്ടുന്നു. ദീപാവലി കഴിഞ്ഞ ശേഷം സാഹചര്യം വിലയിരുത്തി ഉചിത തീരുമാനം സ്വീകരിക്കാമെന്നാണ് സ്വകാര്യ സ്കൂൾ അധികൃതർ പറയുന്നത്.