കളമശേരി: തലമുറകളെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച ഏലൂരിലെ സൈക്കിൾ രാഘവന്റെ സൈക്കിൾകട പുതിയ കാലത്തും സജീവം.
രാഘവൻ മൺമറഞ്ഞ് ഒന്നര പതിറ്റാണ്ടായിട്ടും മകൻ രമേശൻ ഏലൂരിൽ 65 വർഷത്തിലധികം നിലകൊണ്ട എം.ആർ.ആർ സൈക്കിൾ വർക്സ് കാത്തുസൂക്ഷിക്കുന്നു. ഏലൂരിലുണ്ടായിരുന്ന എട്ടിലേറെ സൈക്കിൾ ഷോപ്പുകളിൽ പ്രധാനം രാഘവന്റെ കടയായിരുന്നു. ഇന്ന് അവശേഷിക്കുന്നതും ഇതു തന്നെ.
അല്പം രാഘവചരിതം
കള്ളുഷാപ്പിലെ ജോലി ഉപേക്ഷിച്ചാണ് രാഘവൻ സൈക്കിൾ കട തുടങ്ങിയത്. സർക്കിൾ ഇൻസ്പെക്ടർ വരെയുള്ളവർ സൈക്കിൾ എടുത്തിരുന്നത് ഇവിടുന്നാണ്.
സൈക്കിളിന് പഞ്ചായത്ത് ലൈസൻസ് വേണ്ട കാലത്താണ് കട തുടങ്ങിയത്. വാടക മിനിമം 10 പൈസ. മണിക്കൂറിന് 25 പൈസ. 25 സൈക്കിൾ ഉണ്ടായിരുന്നു. മഡ്ഗാർഡിൽ കെ.കെ.ആർ എന്നെഴുതി നമ്പറിടും. ഫാക്ട്, എച്ച്.ഐ.എൽ., ടി.ഡി.സി., ഐ.ആർ.ഇ. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ സൈക്കിളുകൾ റിപ്പയർ ചെയ്യുന്നതും ഇവിടെയായിരുന്നു. മുൻ എംപി എ.സി. ജോസ് , കെ.ചന്ദ്രൻ പിള്ള തുടങ്ങിയവരൊക്കെ ഇവിടത്തെ സൈക്കിൾ ചവുട്ടിയവരാണ്.
സൈക്കിൾ പണിക്കു കുറവില്ല. പണിക്കാരെ കിട്ടുന്നില്ല. ഗിയറുള്ള ന്യൂ ജെൻ സൈക്കിളാണിപ്പോൾ കൂടുതലും.
രമേശൻ