geetha
ഗീത

വൈപ്പിൻ: ദീർഘകാലം ആശാവർക്കറായിരുന്ന ചെറായി ശ്രാമ്പിക്കൽ അപ്പുക്കുട്ടന്റെ ഭാര്യ ഗീത ചികിത്സയ്ക്ക് സുമനസുകളുടെ കാരുണ്യംതേടുന്നു. രണ്ട് കിഡ്‌നികളും പ്രവർത്തനരഹിതമായി ചികിത്സയിലാണ്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തണം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പൊതുസമൂഹത്തിന്റെ കാരുണ്യം പ്രതീക്ഷിച്ചു കഴിയുകയാണ് കുടുംബം.
6 മാസത്തിനുള്ളിൽ കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. മൂന്ന് പെൺമക്കളെ വിവാഹം ചെയ്തുകൊടുത്തു കഴിഞ്ഞപ്പോൾത്തന്നെ ബാദ്ധ്യതകൾ ഏറെയാണ്. മത്സ്യഫെഡ്‌ബോർഡിൽ ഫാം വർക്കർ തസ്തികയിൽ നിന്ന് പെൻഷൻ പറ്റിയ ഭർത്താവിന് ഇപ്പോൾ പ്രതിമാസം 1888 രൂപ ഇ.പി.എഫ്. പെൻഷനാണ് ലഭിക്കുന്നത്. ഇതുവരെയുള്ള ചികിത്സാചെലവ് 12 ലക്ഷത്തോളം രൂപയായി. സ്വന്തം വീടും സ്ഥലവും സഹോദരപുത്രന്റെ വീടും സ്ഥലവും പെൺമക്കളുടെ ആഭരണങ്ങളും മറ്റും വിൽക്കുകയും പലരുടെയും സഹായങ്ങളും കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനും തുടർചെലവുകൾക്കായി 40 ലക്ഷത്തോളം രൂപയാകുമെന്നാണ് കണക്കാക്കുന്നത്.

'ഗീത അപ്പുക്കുട്ടൻ ചികിത്സാ സഹായഫണ്ട്' എന്ന പേരിൽ ചെറായി ഫെഡറൽബാങ്ക് ശാഖയിൽ 17260200003532 എന്ന നമ്പറിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC: FDRL0001726.