sibi-malayil
വാക്സിനേഷൻ വാഹനം സിനിമാ സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു.

പറവൂർ: കരുമാല്ലൂർ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ പുറത്ത് പോകാൻ സാധിക്കാത്ത കിsപ്പ് രോഗികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വാക്സിൻ വീടുകളിലെത്തിച്ച് നൽകി. നടൻ മമ്മൂട്ടി നേതൃത്യം നൽകുന്ന കെയർ ആൻഡ് ഷെയറും സി.പി. സാലിഹ് നേതൃത്വം നൽകുന്ന സി.പി. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് സൗകര്യമൊരുക്കിയത്. പെരിയാർ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി സിനിമാ സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. പി.എസ്.സി.എ പ്രസിഡന്റ് പി.ബി. നാസർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, പ്രതിപക്ഷ നേതാവ് എ.എം. അലി, ജുബാബ് റോഷൻ, വി.എ. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.