lakshmi-nakshathra
അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അമ്മക്കിളിക്കൂട്' പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച 46 ാമത് വീടിന്റെ താക്കോൽദാനം ടി.വി അവതാരക ലക്ഷമി നക്ഷത്ര നിർവഹിക്കുന്നു

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും വാടകവീടുകളിൽ കഴിയുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിതഭവനം ഒരുക്കാൻ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അമ്മക്കിളിക്കൂട്' പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച 46- ാമത് വീടിന്റെ താക്കോൽദാനം ടി.വി അവതാരക ലക്ഷ്മി നക്ഷത്ര നിർവഹിച്ചു.

എടത്തല പഞ്ചായത്ത് ആറാം് വാർഡിൽ വിധവയും രണ്ടു കുട്ടികളുടെ മാതാവുമായ ഷജിന റസാക്കിനാണ് രോഹിത് മണിയും സതേൺ പ്ളൈവുഡ് എം.ഡി ഹംസ മുക്കടയും ചേർന്ന് വീട് നിർമ്മിച്ചത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫെസീന സ്വാഗതം പറഞ്ഞു. സതേൺ പ്ലൈവുഡ് എം.ഡി ഹംസ മുക്കട, ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദ് ഷെരീഫ്, എടത്തല സൊസൈറ്റി പ്രസിഡന്റ് ഷംസുദ്ദീൻ, സി.എം അഷറഫ് എന്നിവർ സംസാരിച്ചു.

പദ്ധതിപ്രകാരം പൂർത്തിയായ 45 ഭവനങ്ങൾ കൈമാറുകയും മറ്റു ഭവനങ്ങളുടെ നിർമ്മാണം വിവിധ പഞ്ചായത്തുകളിൽ പുരോഗമിക്കുകയുമാണ്. 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 510 ചതുരശ്ര അടിയിലാണ് വീട് നിർമ്മിക്കുന്നത്.