dr-p-jayesh
ഡോ. പി. ജയേഷ്

കളമശേരി: കുസാറ്റ് നൽകുന്ന മികച്ച യുവ അദ്ധ്യാപകർക്കുള്ള 2020-ലെ പുരസ്‌കാരത്തിന് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മധു എസ് നായർ, എൻ.സി.എ.എ.എച്ച്. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ജയേഷ് എന്നിവർ അർഹരായി. പ്രശസ്തി പത്രവും 30,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പിലെ ടി.പി.നിഷ, ഇലക്ട്രോണിക്‌സ് വകുപ്പിലെ എം. മനോജ്, ഫിസിക്‌സ് വകുപ്പിലെ കുര്യാസ്. കെ. മാർക്കോസ്, മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പിലെ എം . ജിമ എന്നിവരെ കുസാറ്റ് വിശിഷ്ട ഗവേഷക പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു. പ്രശസ്തി പത്രവും 20,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
വൈസ് ചാൻസലർ (ചെയർമാൻ), ഐ.ക്യു.എ.സി. ഡയറക്ടർ (കൺവീനർ), പ്രോ-വൈസ് ചാൻസലർ, ഐ.ക്യു.എ.സി. കോർ കമ്മിറ്റി അംഗങ്ങൾ, ഫാക്കൽറ്റി ഡീനുകൾ, എം.ജി. സർവകലാശാലാ പ്രൊഫസർമാരായ ഡോ. എൻ.വി. ഉണ്ണികൃഷ്ണൻ, ഡോ.സന്തോഷ് തമ്പി , സി.എം.എഫ്.ആർ.ഐ. ഐ.സി.എ.ആർ. എമിറിറ്റസ് സയന്റിസ്റ്റും മുൻ ഡയറക്ടറുമായ ഡോ. എൻ.ജി.കെ. പിള്ള, എം.ജി, നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ശാസ്ത്രജ്ഞൻ ഡോ. മനോജ് എൻ.ആർ. എന്നിവരടങ്ങുന്ന പുരസ്‌കാര നിർണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഒക്ടോബർ നാലിന് രാവിലെ 1ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.