അങ്കമാലി: ലിറ്റിൽഫ്ലവർ ആശുപത്രിയിൽ ലോക ഹൃദയ ദിനാചരണം നടത്തി. ബെന്നി ബഹനാൻ എം.പി.ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫ.ഡോ.വർഗ്ഗീസ് പോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സ്റ്റെജി ജോസഫ്, എ.കെ. റെഫീക്ക് എന്നിവർ പ്രസംഗിച്ചു് . ദിനാചരണത്തിന്റെ ഭാഗമായി കാർഡിയോളജി ഡിപ്പാർട്ട്മെൻ്റിൽ ചികിത്സക്ക് അൻപത് ശതമാനം സൗജന്യം അനുവദിച്ചിട്ടുള്ളതായി ആശുപത്രി ഡയറക്ടർ അറിയിച്ചു.