പറവൂർ: വടക്കേക്കര പഞ്ചായത്തിലെ ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. മിനി വർഗീസ്, ലൈജു ജോസഫ്, മായാദേവി, രാജീവ് മണ്ണാളിൽ, ഡോ. നസിയ റഹ്മാൻ, ക്ഷീരസംഘം സെക്രട്ടറി മണി പ്രദീപ് എന്നിവർ പങ്കെടുത്തു. ഒരു കർഷകന് രണ്ട് ചാക്ക് വീതം 100 പേർക്ക് കാലിത്തീറ്റ നൽകി.