പിറവം: പാമ്പാക്കുട ചക്കുംചിറ - ശിവക്ഷേത്രപ്പടി റോഡിന്റെയും അനുബന്ധ പാലത്തിന്റെയും ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആശ സനിൽ, പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ് രാധ നാരായണൻകുട്ടി, വാർഡ് മെമ്പർ ബേബി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 103 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.