ചോറ്റാനിക്കര: 'കൃഷി സുഭിക്ഷം,സുരക്ഷിതം" പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് പരിശീലന ക്യാമ്പ് നടത്തി. ചോറ്റാനിക്കര പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു.പി.നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, ബ്ലോക്ക് അംഗങ്ങളായ ജൂലിയറ്റ് ടി.ബേബി, കെ.കെ അജി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇന്ദുപി.നായർ, കൃഷി ഓഫീസർ മജ്ജുറോഷിണി എന്നിവർ സംസാരിച്ചു. കൃഷി അസി. ഡയറക്ടർ ബിജുമോൻ സക്കറിയ ക്ലാസെടുത്തു.