കളമശേരി: സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ക്ലീൻ ഏലൂർ പദ്ധതിയുടെ ശുചിത്വ പ്രചാരണ കാമ്പെയ്ൻ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റെയും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബോധവത്കരണവും വീടുകളിൽ നടത്തി. മുപ്പതാം വാർഡിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെറീഫ്, അംബികാ ചന്ദ്രൻ ,ദിവ്യാനോബി, കൗൺസിലർമാരായ ചന്ദ്രികാ രാജൻ വി.എ.ജെസി, നിസി സാബു , പി.ബി. ഗോപിനാഥ് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. പ്രോംചന്ദ് എന്നിവർ പങ്കെടുത്തു.