പറവൂർ: ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു. പെരുവാരം സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ മാടവന ഉണ്ണിക്കൃഷ്ണൻ ജന്മദിന സന്ദേശം നൽകി. പറവൂർ താലൂക്ക് പ്രസിഡന്റ് പ്രൊഫ. കെ. സതീശബാബു, കെ.ആർ. മോഹനൻ, കാശിമഠം കാശിനാഥൻ, സതി ജി. മേനോൻ. ശാരദാ സതീശൻ എന്നിവർ സംസാരിച്ചു. നന്ദികുളങ്ങര സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കെ.ആർ.വിദ്യാസാഗരൻ പിള്ള, കെ.കെ.ഗോപി, കെ.ആർ.മോഹനൻ, കെ.ആർ. കൃഷ്ണകുമാർ ശ്രീകുമാർ, ആർ.രവിന്ദ്രപിള്ള, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.