മുളന്തുരുത്തി: ആമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി. അനൂപ് ജേക്കബ്ബ് എം.എൽ.എ അവാർഡ് ദാനം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.രാജീവ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാർ കെ.ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് വി.കെ ശിവൻ, മേരി ഡാനിയേൽ, ബെന്നി ചെറുതോട്ടിൽ, ഫ്രാൻസിസ് കെ.സി, ജോൺ ജേക്കബ്ബ്, പി.എഫ് വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.