കൊച്ചി: വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്‌കൂളിലെ സയൻസ്, ഹെൽത്ത്, വെൽനെസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണം നടത്തി. ഡോക്ടർമാരായ ജിനേഷ് തോമസ്, ബ്ലസൺ വർഗീസ് എന്നിവർ ക്ലാസുകൾ എടുത്തു. ഹൃദയാഘാതം വന്നാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും ക്ലാസുകൾ നൽകി. ഡോക്ടർ ശാലിനി മേനോന്റെ വയലിൻ അവതരണവും നടത്തി.