df

കൊച്ചി: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ വിദ്യാഭ്യാസ മന്ത്രി ഒരു വിഭാഗം അദ്ധ്യാപക സംഘടനകളെ വിളിച്ച് മാത്രം യോഗം നടത്തിയതിൽ പ്രതിഷേധിച്ച് ഉച്ചയ്ക്കുശേഷം എഫ്.എച്ച്.എസ്.ടി.എയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത അദ്ധ്യാപക സംഘടനകളുടെ യോഗം ഹയർ സെക്കൻഡറി അദ്ധ്യാപകർ ബഹിഷ്‌കരിച്ചു. എ.എച്ച്.എസ്.ടി.എ, എച്ച്.എസ്.എസ്.ടി.എ, കെ.എച്ച്.എസ്.ടി.യു, കെ.എ.എച്ച്.എസ്.ടി.എ എന്നീ സംഘടനകളാണ് യോഗം ബഹിഷ്‌ക്കരിച്ചത്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക യോഗത്തിൽ നിന്നും ഹയർ സെക്കൻഡറിയിലെ ബഹുഭൂരിപക്ഷം വരുന്ന അദ്ധ്യാപകർ അംഗങ്ങളായുള്ള സംഘടനകളെ ഒഴിവാക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താല്പര്യമാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസയേഷൻ പ്രസിഡന്റ് ആർ. അരുൺകുമാർ,ജന.സെക്രട്ടറി എസ്. മനോജ് എന്നിവർ ആരോപിച്ചു.