തൃക്കാക്കര: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ്, വ്യവസായിക പരിശീലന വകുപ്പ്, എംപ്ലോയ്‌മെന്റ് വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്കിൽ രജിസ്ട്രി ആപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. സമയം, സ്ഥലം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അതത് ബ്ളോക്ക് പഞ്ചായത്തുകളുമായി ബന്ധപ്പെടണം.