കളമശേരി: ആസാദി കാ അമൃത് ഉത്സവത്തിന്റെ ഭാഗമായി റെഡ് ക്രോസ് സൊസൈറ്റി, നെഹ്റു യുവകേന്ദ്ര, എൻ.എസ്.എസ് എന്നിവരുടെ സഹകരണത്തോടെ രാജഗിരി കോളേജ് സോഷ്യൽ സയൻസ് വിഭാഗവും കളമശേരി സെന്റ് പോൾസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2 തൃക്കാക്കര എ.സി.പി. പി.വി.ബേബി ഫ്ളാഗ് ഓഫ് ചെയ്തു. രാജഗിരി അസി.ഡയറക്ടർ ഫാദർ ഷിന്റോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.സി.എസ്.ചെയർപേഴ്സൺ പൊന്നമ്മ പരമേശ്വരൻ, കെ.വി.ബിജോയ്, ടി.കെ.ഹരിദാസ്, സജിത് പാലക്കാപ്പിള്ളി, ഡോ.ജിജി ജോർജ്, യു.വി.വിനീത് തുടങ്ങിയവർ സംസാരിച്ചു.