കാലടി: പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വ്യാപകമായി അവകാശ സംരക്ഷണ ദിന പരിപാടി നടത്തി. പ്ലാന്റേഷൻ കോർപ്പറേഷന്റെ കാലടി ഗ്രൂപ്പിൽ സംഘടിപ്പിച്ച ധർണ ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു.മുൻ എം.എൽ.എ പി.ജെ.ജോയി അദ്ധ്യക്ഷനായി.റോജി .എം ജോൺ മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മെന്റ് ഏകപക്ഷീയമായി വെട്ടിക്കുറച്ച ബോണസ് പുന:സ്ഥാപിച്ച് വിതരണം ചെയ്യുക, വർദ്ധിപ്പിച്ച കൂലി ശമ്പളത്തിൽ ഉൾപ്പെടുത്തി നൽകുക, വന്യ മൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നിവ ഉന്നയിച്ചാണ് ധർണ നടത്തിയത്. ഷൈജോ പറമ്പി, ലൈജു ഈരാളി, വർഗ്ഗിസ്കുന്നത്തുപറമ്പൻ, ബിജു കാവുങ്ങ, ജോഷി പടയാടൻ എന്നിവർ സംസാരിച്ചു.