മൂവാറ്റുപുഴ: പ്രധാനമന്ത്രിയുടെ ജന്മദിന പരിപാടിയായ സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ എൻ.എസ്.എസ് ഹൈസ്കൂൾ പരിസരം വൃത്തിയാക്കി. മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബിന്ദു സുരേഷ് ,സിന്ധു മനോജ് ,കൗൺസിലർ ആശാ അനിൽ , മണ്ഡലം സെക്രട്ടറി കെ.കെ.അനീഷ് കുമാർ ട്രഷറർ സുരേഷ് ബാലകൃഷ്ണൻ ,ജില്ലാ കമ്മിറ്റി അംഗം പി.പ്രേംചന്ദ് , മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത് മുനിസിപ്പൽ പ്രസിഡന്റ് രമേശ് പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.