കാലടി: ഡോ.എ.പി.ജെ അബ്ദുൾ കലാം വായനശാലയുടെ സാഫല്യം ഭവന നിർമ്മാണ സമതിയുടെ ആഭിമുഖ്യത്തിൽ പൂർത്തികരിച്ച രണ്ടാമത്തെ വീടായ മാർട്ടിൻ വെട്ടിങ്ങാക്കുടിയുടെ ഭവനത്തിന്റെ താക്കോൽ കൈമാറൽ വായനശാല രക്ഷാധികാരി ചുള്ളി ഇടവകപള്ളി വികാരി ഫാ.ജോസഫ് പ്ലാക്കൽ ഇന്ന് വൈകിട്ട് 5 മണിക്ക് നിർവഹിക്കും. ചുള്ളിയിലെ സുമനസുകൾ നൽകിയ സംഭാവന കൊണ്ടാണ് വീടുപണി പൂർത്തിയാക്കിയത്. ലൈബ്രറി ഭാരവാഹികളായ മാർട്ടിൻ പുതുവ(പ്രസിഡൻ്റ്) എം.വി.ബിനോയ് (സെക്രട്ടറി) സജി (ഖജാൻജി)എന്നിവർ ഭവന നിർമ്മാണത്തിനു നേതൃത്വം നൽകി.