df

കൊച്ചി: സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുകയാണെന്ന് കണക്കുകൾ. സാമൂഹിക ക്ഷേമബോർഡിന്റെ അഭയകേന്ദ്രങ്ങളിൽ 2015 ജനുവരി മുതൽ 2021 മാർച്ച് വരെ 5,237 പേരാണ് ഗാർഹിക അതിക്രമങ്ങൾക്കിരയായി എത്തിയത്. 3212 സ്ത്രീകളും 2025 കുട്ടികളും. 2015 ജനുവരിയിലാണ് അഭയകേന്ദ്രങ്ങൾ ആരംഭിച്ചത്. വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ചതോടെ ഈ വകുപ്പിന് കീഴിലായി പ്രവർത്തനം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിലായി 11 ഷെൽറ്റർ ഹോമുകളുണ്ട്. സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ഭക്ഷണം, കൗൺസിലിംഗ്, താമസം, വസ്ത്രം, വൈദ്യസഹായം, വൊക്കേഷണൽ ട്രെയിനിംഗ്, കുട്ടികൾക്കുള്ള വിദ്യാഭ്യാസം എന്നിവ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

 അഭയകേന്ദ്രങ്ങളിൽ എത്തിയവർ

ജില്ല, ആകെ, സ്ത്രീകൾ, കുട്ടികൾ, ഭർത്താക്കന്മാരുമായി ഒന്നിച്ചവർ, കുടുംബവുമായി ഒന്നിച്ചവ‌ർ

തിരുവനന്തപുരം-443, 244, 199, 125, 214

കൊല്ലം-1152, 760, 392, 230. 189

കോട്ടയം-674, 436, 238,166,206

ഇടുക്കി-984,541, 443,252, 253

കോഴിക്കോട്-399,224, 175, 94, 124

വയനാട്- 534,386, 148, 210, 146

കസർകോട്-461, 289, 172, 90, 112

 കൂടുതൽ ഷെൽറ്റർ ഹോമുകൾ

ഗാർഹിക പീഡന പരാതികളുമായി ബന്ധപ്പെട്ട് എത്തുന്നവരെ പാർപ്പിക്കാൻ കൂടുതൽ ജില്ലകളിലേക്ക് ഷെൽറ്റർ ഹോമുകൾ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അനിറ്റ എസ്.ലിൻ

അസി.ഡയറക്ടർ വനിത ശിശു വികസന വകുപ്പ്