കൊച്ചി: നഴ്‌സിംഗ് പരിപാലനവും മേൽനോട്ടവും ആവശ്യമുള്ളവർക്ക് പ്രവേശനം നൽകുന്ന ഹോസ്‌പൈസ് വയോജെൻ പദ്ധതി സിഗ്‌നേച്ചർ ഫൗണ്ടേഷൻ ആരംഭിച്ചു. ജീവിതത്തിലെ അവസാനഘട്ടത്തിൽ നേരിടേണ്ടി വരുന്ന ഗുരുതരമായ രോഗസാദ്ധ്യതകളിൽ നിന്നുള്ള പരിരക്ഷയ്ക്കാണ് പദ്ധതി. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സ്‌നേഹവും സ്വാന്തനവും നിറഞ്ഞ പരിചരണവും ഉറപ്പാക്കുമെന്ന് സിഗ്നേച്ചർ ഫൗണ്ടേഷൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ അലക്‌സ് ജോസഫ് പറഞ്ഞു. 10 ലക്ഷം രൂപയാണ് അംഗത്വ ഫീസ്. താമസം, ചികിത്സ, ഭക്ഷണം തുടങ്ങിയ മുഴുവൻ സേവനങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് സിറിയക് തോമസ് രക്ഷാധികാരിയായാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. ട്രസ്റ്റി സിത്താര ജോസഫ്.