mahila

കൊച്ചി: മഹിളാമോർച്ച ദേശീയതലത്തിൽ ആരംഭിക്കുന്ന '4 ഇ' സെന്ററുകളുടെ ഉദ്ഘാടനം കേന്ദ്ര റെയിൽവെ, ടെക്സ്റ്റയിൽസ് സഹമന്ത്രി ദർശന ജാർദോഷ് ഡറാഡൂണിൽ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ നിർവഹിച്ചു. വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ശാക്തീകരണം എന്നിവയെ സൂചിപ്പിക്കുന്നതാണ് നാല് ഇംഗ്ളീഷ് വാക്കുകൾ. മഹിളാമോർച്ച അഖിലേന്ത്യാ അദ്ധ്യക്ഷ വനതി ശ്രീനിവാസൻ, പ്രഭാരി ദുഷ്യന്ത്കുമാർ ഗൗതം എം.പി., അഖിലേന്ത്യാ സെക്രട്ടറി പദ്മജ എസ്. മേനോൻ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസത്തിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും പദ്ധതികളും തൊഴിൽ ലഭിക്കാൻ അപേക്ഷ സമർപ്പിക്കാനാവുന്ന പോർട്ടൽ, സ്വയംതൊഴിൽ വായ്പകളും പരിശീലനവും തുടങ്ങിയ സേവനങ്ങൾ സെന്ററുകൾ വഴി ലഭ്യമാക്കുമെന്ന് പത്മജ എസ്. മേനോൻ വിശദീകരിച്ചു.