കുറുപ്പംപടി: കേരള പ്രദേശ് ഗാന്ധി ദരശൻ വേദി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഗാന്ധിസ്മൃതി സംഗമം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വിജീഷ് വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം.പി ജോർജ് , ജില്ലാ ജനറൽ സെക്രട്ടറി എം.എം.ഷാജഹാൻ, നിയോജകമണ്ഡലം ചെയർമാൻ ബിജോയ് വർഗ്ഗീസ്, എൽദോ. കെ. ചെറിയാൻ, ഇസ്മയിൽ .എൻ .കെ , ടി. ജി. സുനിൽ ,ബിനു ചാക്കോ , സാം അലക്സ് , ജഫർ റോഡ്രിക്സ് , കൗൺസിലർ അനിത പ്രകാശ്, സുനിത ഫൈസൽ, ജോജോ, വിമേഷ് വിജയൻ , സഫീർമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.