കുറുപ്പംപടി: ചേരാനല്ലൂർ ധർമ്മ പരിപാലന സഭ വക ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യം പ്രമാണിച്ച് ഇന്ന് വൈകീട്ട് 6ന് അഷ്ടനാഗപൂജ, നൂറും പാലും, തളിച്ചുകുട എന്നീ വിശേഷ നാഗപൂജകൾ മേൽശാന്തി ടി.വി.ഷിബു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുമെന്ന് സഭ പ്രസിഡന്റ് കെ.കെ.കർണ്ണൻ അറിയിച്ചു.