മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലെ അദ്ധ്യക്ഷന്മാരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായാതായി റിട്ടേണിംഗ് ഓഫീസറായ മൂവാറ്റുപുഴ എ.ഇ.ഒയുടെ ചാർജ് വഹിക്കുന്ന ഡി.ഉല്ലാസ് അറിയിച്ചു. മുൻസിപ്പൽ അദ്ധ്യക്ഷന്മാരുടെ മണ്ഡലത്തിൽ നിന്ന് ഒരാളേയും , പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ മണ്ഡലത്തിൽ നിന്ന് രണ്ടുപേരേയുമായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നത്. മുൻസിപ്പൽ അദ്ധ്യക്ഷന്മാരുടെ പ്രതിനിധിയായി കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ മാത്രമാണ് പത്രിക സമർപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് മണ്ഡലത്തിൽ നിന്ന് രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോർജ്, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് എന്നിവർ മാത്രമാണ് പത്രിക സമർപ്പിച്ചിരുന്നത്. വിജയശിവൻ, ഇ.പി.ജോർജ്, ജോർജ് ഫ്രാൻസിസ് എന്നവരെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് തിരഞ്ഞെടുത്തതായി ഡി.ഉല്ലാസ് പ്രഖ്യാപിച്ചു.