കളമശേരി: കുസാറ്റ് ഹിന്ദി വകുപ്പിൽ ഹിന്ദി എം.എ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള, ക്യാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ 7ന് രാവിലെ 10 ന് യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹിന്ദി വകുപ്പിൽ എത്തണം. വിശദവിവരങ്ങൾക്ക് : 0484-2575954, 2862500 ഇ-മെയിൽ : hodhindi@cusat.ac.in.