team
കുന്നത്തുനാട് ക്രിക്കറ്റ് ലീഗിൽ പങ്കെടുത്ത ടീമുകൾ സംഘാടകർക്കും ഒഫീഷ്യലുകൾക്കും ഒപ്പം

കോലഞ്ചേരി: കുന്നത്തുനാട് ക്രിക്കറ്റ്ലീഗിന് കോലഞ്ചേരിയിൽ ആവേശോജ്ജ്വലമായ തുടക്കം. ഇന്നലെ ഉദ്ഘാടന ദിവസം നടന്ന പ്രദർശന മത്സരത്തിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നയിച്ച എം.എൽ.എ ഇലവനും, അന്തർദേശീയ ക്രിക്കറ്റ് താരം അനീഷ് പി.രാജൻ നയിച്ച സിന്തൈറ്റ് ചാമ്പ്യൻസ് ഇലവനും തമ്മിൽ ഏറ്റുമുട്ടി. ചാമ്പ്യൻസ് ഇലവൻ വിജയിച്ചു. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ, ഫുട്ബാൾ കമന്റേ​റ്റർ ഷൈജു ദാമോദർ, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഭിന്നശേഷിക്കാരുടെ ക്രിക്ക​റ്റിൽ ലോകകപ്പ് നേടിയ ഇന്ത്യൻ താരം അനീഷ് പി. രാജൻ, സിനാമാതാരം ജീൻപോൾ ലാൽ, പുത്തൻകുരിശ് പഞ്ചായത്ത് സെക്രട്ടറി പി.എൻ. പ്രസാദ്, സെന്റ് പീറ്റേഴ്സ് കോളേജ് മുൻ ചെയർമാൻ ജിനീഷ് തുടങ്ങിയർ ഇരു ടീമുകളിലായി അണിനിരന്നു. സിന്തൈറ്റ് എം.ഡി വിജു ജേക്കബ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ അദ്ധ്യക്ഷനായി. പട്ടിമറ്റം കാസ്ക്കേഡ് കളെബാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ 16 ടീമുകൾ മാറ്റുരക്കും.