ആലുവ: എടത്തല കുഴിവേലിപ്പടി അബ്ദുല്ല ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കേരള മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. സ്‌കൂൾ കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ് പറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ എച്ച്.ഇ. ബാബു സേട്ട്, ടി.എ. ബഷീർ, വി.ഇ. പരീത്കുഞ്ഞ്, എ.എസ്. കുഞ്ഞുമുഹമ്മദ്, പി.ടി.എ പ്രസിഡൻറ് എം.എ. അബ്ദുൽസലാം, സ്‌കൂൾ കമ്മിറ്റി സെക്രട്ടറി പി.എ. അഹമ്മദ് കബീർ, പ്രിൻസിപ്പൽ പി.വി.അമ്പിളി
എന്നിവർ പ്രസംഗിച്ചു.