കോലഞ്ചേരി: ഗാന്ധി ജയന്തിദിനത്തോടനുബന്ധിച്ച് ഇന്ന് എൻ.സി.പി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോലഞ്ചേരിയിൽ ഗാന്ധിസ്മൃതിയാത്ര നടത്തും. രാവിലെ 8 ന് കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന യാത്രക്ക് മമ്മി സെഞ്ചറി, റെജി ഇല്ലിക്കപ്പറമ്പിൽ, ബി.ജയകുമാർ, സാൽവി കെ.ജോൺ എന്നിവർ നേതൃത്വം നൽകും. നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നിന്ന് മണ്ഡലം പ്രസിഡന്റുമാരുടെയും മ​റ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ പ്രവർത്തകർ അണിചേരും.