pic
ബോബിച്ചൻ മത്തായി

കോതമംഗലം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. കടവൂർ ചാത്തമറ്റം പുതിയേടത്ത് വീട്ടിൽ ബോബിച്ചൻ മത്തായിയെയാണ് (42) പോത്താനിക്കാട് പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ കടയുടെ സമീപം ബസ് കാത്തുനിന്ന പെൺകുട്ടിയെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. പോത്താനിക്കാട് പൊലീസ് ഇൻസ്പെക്ടർ നോബിൾ മാനുവൽ, സബ്ഇൻസ്പെക്ടർ കുര്യാക്കോസ്, എ.എസ്.ഐ ഷാൻവി അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുട്ടപ്പൻ, റഷീദ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.