കുറുപ്പംപടി: കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8.30ന് ഓടക്കാലിയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ഗാന്ധി സ്മൃതി സംഗമം നടത്തും.അഡ്വ.എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 4 മണിക്ക് ചെറുകുന്നം കനാൽ കവലയിൽ നിന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി നയിക്കുന്ന ഗാന്ധി സന്ദേശ പദയാത്ര ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.അഡ്വ.എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ മണ്ഡലം പ്രസിഡന്റിന് പതാക കൈമാറും. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി. വർഗീസ്,എൻ.എം.സലിം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.