df

കൊച്ചി: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം' പദ്ധതിയിലേക്ക് ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. രാത്രികാലത്ത് ഡോക്ടർമാരായി ജോലി ചെയ്യാൻ താത്പര്യമുള്ള വെറ്ററിനറി ബിരുദധാരികൾക്ക് അപേക്ഷിക്കാം. വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുള്ളവർ ഈമാസം ആറിന് രാവിലെ 11ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എറണാകുളം സൗത്ത് ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. പ്രതിമാസം 43,155 രൂപ വേതനം ലഭിക്കും. വൈകിട്ട് 6 മുതൽ പിറ്റേന്ന് രാവിലെ 8 മണി വരെയാണ് ജോലി സമയം. ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിദിവസമായിരിക്കും. വിശദവിവരങ്ങൾക്ക്: 04842360648.