മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കിൽ രജിസ്ട്രി ആൻഡ് ജോബ് പോർട്ടൽ പരിശീലന പരിപാടി നടത്തി. ജില്ലാ പഞ്ചായത്തിന്റേയും കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റേയും നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ് , ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം , ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, മഞ്ഞള്ളൂ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമ രാമകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ അഡ്വ.ബിനി ഷൈമോൻ, സിമ്പിൾ സാബു, ഷിവാഗോ തോമസ്, ബെസ്റ്റിന്‍ ചേറ്റൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ രാജൻ കടയ്‌ക്കോട്ട്, രജിത സുധാകരൻ, ബിന്ദു ജോർജ്, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ എം.ജി. രതി എന്നിവർ സംസാരിച്ചു. രതീഷ് തങ്കപ്പൻ ക്ലാസുകൾ നയിച്ചു.