1
രക്ഷപ്പെട്ട തൊഴിലാളികൾ

ഫോർട്ടുകൊച്ചി: കൊച്ചി അഴിമുഖത്ത് മണൽതിട്ടയിൽ തട്ടി മത്സ്യബന്ധനബോട്ട് മുങ്ങി. വ്യാഴാഴ്ച രാത്രിയാണ് ശക്തമായ കടൽ തിരമാലയിൽപ്പെട്ട് കുട്ടി ആണ്ടവൻ എന്ന ബോട്ട് ഭാഗികമായി തകർന്നത്. ഇതിലുണ്ടായിരുന്ന പതിനൊന്ന് തൊഴിലാളികളെ വെങ്കിട്ടമ്മൽ, ഐലേഷാൻ എന്നീ ബോട്ടുകൾ രക്ഷപെടുത്തി. കൊച്ചി കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി ഹാർബറിൽനിന്ന് കഴിഞ്ഞദിവസം രാത്രി മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കൊച്ചിക്ക് പടിഞ്ഞാറ് രണ്ടാംബോയക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിലും പൊലീസ് മറൈൻ വിഭാഗത്തിലുള്ളവർ നടത്തിയ രക്ഷാപ്രവർത്തനം വൻ ദുരന്തത്തെ ഒഴിവാക്കി. മുങ്ങിക്കിടക്കുന്ന ബോട്ട് നീക്കം ചെയ്യാൻ അധികൃതർ ശ്രമിക്കുകയാണ്.