പട്ടിമറ്റം: പെരുമാനി ഗവ.യു.പി സ്‌കൂൾ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ബെന്നിബെഹനാൻ എം.പി നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, ജില്ലാ പഞ്ചായത്തംഗം പി.എം. നാസർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ ,ഷിജി ടീച്ചർ , അശ്വതി രതീഷ്, അനുപത്രോസ്, ടി.എം. ജോയി, എൽദോ മോസസ്, പി. ഷാമിൽ, ഹെഡ്മിസ്ട്രസ് ഇൻചാർജ് കെ.കെ. ഓമന, കെ.സി. യാക്കോബ്, എം.പി. സന്തോഷ്, കെ.വി. രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.