കളമശേരി: കില ചെയർമാനായി ചുമതലയേറ്റ കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഭരണസമിതി അംഗംവും മുൻ ചെയർമാനുമായ കെ.എൻ. ഗോപിനാഥിനെ പ്രൊഡക്ടിവിറ്റി കൗൺസിലിൽ കൂടിയ യോഗത്തിൽ ആദരിച്ചു. ചെയർമാൻ തോമസ് കടവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി. ഹരിദാസ്, എ.കെ. നായർ, കെ.വി. രാമചന്ദ്രൻ, കെ.എം. ജോർജ്, എസ്. ഗോപകുമാർ, എം.ഡി. വർഗീസ്, സി.കെ. കൃഷ്ണൻ, വിജയൻ പിള്ള, സേതുമാധവൻ എന്നിവർ സംസാരിച്ചു.