കൊച്ചി: കൊച്ചിയിൽ നടക്കുന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രൊഫ.എം.കെ. സാനു പ്രകാശനം ചെയ്തു. 15, 16 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ 14 മണ്ഡലങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന 200 പ്രതിനിധികൾ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, പ്രതിഭാസംഗമം, ഫോട്ടോപ്രദർശനം, പ്രതിനിധി സമ്മേളനം എന്നിവ നടക്കും. സംഘാടകസമിതി ചെയർമാൻ ടി.സി. സൻജിത്ത്, നേതാക്കളായ എൻ. അരുൺ, കെ.ആർ. റെനീഷ്, വി.എസ്. സുനിൽകുമാർ, ഋഷികേശ് എന്നിവർ പങ്കെടുത്തു.