accsuse
പ്രതി എൽസൻ വിദേശമദ്യക്കുപ്പികളുമായി

തൃപ്പൂണിത്തുറ: വ്യാജ മദ്യവില്പന നടത്തിയ മുളന്തുരുത്തി പുതിയായിൽ വീട്ടിൽ എൽസനെ (23) എക്‌സൈസ് അറസ്റ്റുചെയ്തു. 17 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.എൻ. ശശി, പി.ജി. നൗഫൽ, മിഥുൻലാൽ, വി.എം. സൈദ്, ജ്യോതിഷ്, വി.ബി. റെസീന എന്നവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.