കൊച്ചി: ജില്ലയിൽ ഇന്ന് വിവിധ കേന്ദ്രങ്ങളിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ നടക്കും. വിവിധ സംഘടനകളുട നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലും ഗാന്ധി ചിത്രങ്ങൾക്കു മുമ്പിലും പുഷ്പാർച്ചനകൾ നടത്തും. രാഷ്ട്രീയ ജനതാ ദൾ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 8ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒന്നാണ് നമ്മൾ എന്ന മുദ്രാവാക്യം ഉയർത്തി വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് ഗാന്ധിജയന്തി ദിനം ആചരിക്കും. വിവിധ സംഘടനകളുടേ നേതൃത്വത്തിൽ നടക്കുന്ന സർവ ധർമ്മ സമഭാവനാ യാത്ര ഉച്ചക്ക് 2ന് അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കോമ്പാറ ജംഗ്ഷനിലെ ഗ്രാന്റ് മസ്ജിദിൽ ആരംഭിക്കും.
ഭാരത് ധർമ്മ ജന സേന എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണവും വിജയദിനവും പഠനോപകരണ വിതരണവും നടക്കും. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഇന്നുമുതൽ 9 വരെയുള്ള ദിനങ്ങളിൽ ലുലു മാൾ ഓൺലൈൻ ചിത്രരചനാമത്സരം സംഘടിപ്പിക്കും. 4 -12 വയസുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. പൂർത്തീകരിച്ച ചിത്രത്തിന്റെ ഫോട്ടോയും, അത് നിർമ്മിക്കുന്ന ടൈംലാപ്‌സ് വീഡിയോയും lulutozook@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക് 917593812239.