vikraman-pillai
ചെങ്ങമനാട് വാണികളേബരം വായനശാലയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന ദിനാചരണത്തിൽ സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് ടി.ജി ഗോപിനാഥ് കുറുപ്പ് റിട്ട. ക്യാപ്റ്റൻ വി.കെ. വിക്രമൻ പിള്ളയെ ആദരിക്കുന്നു

നെടുമ്പാശേരി: ചെങ്ങമനാട് വാണികളേബരം വായനശാലയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന ദിനാചരണം സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ റിട്ട. ജഡ്ജി പി.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജോണി തോട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് ടി.ജി ഗോപിനാഥ് കുറുപ്പ് റിട്ട. കാപ്ടൻ വി.കെ. വിക്രമൻ പിള്ളയെ ആദരിച്ചു. കെ.ജി. രാമകൃഷ്ണപിള്ള, ഹൈദ്രോസ് തോപ്പിൽ, പി.കെ. രാജൻ, എ.എസ്. ജയകുമാർ, കെ.ആർ. ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു.