fg

തൃപ്പൂണിത്തുറ: മരട് നഗരസഭാ സേവനങ്ങൾ ഇനി ഓൺലൈൻ വഴി ലഭ്യമാകും. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സിറ്റിസൺ പോർട്ടൽ വഴിയാണ് ഓൺലൈൻ സേവനം ലഭ്യമാവുക. ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ , അജിത നന്ദകുമാർ , മിനി ഷാജി, ബെൻഷാദ് നടുവില വീട്, കൗൺസിലർമാരായ സി.ആർ .ഷാനവാസ്, സിബി സേവ്യർ, അബ്ബാസ്, ജയ ജോസഫ്, മോളി ഡെന്നി , മുനിസിപ്പൽ എഞ്ചിനീയർ ബിജു എന്നിവർ പങ്കെടുത്തു.