കൊച്ചി: അഭിഷേക് ബൈജു നാട്ടിൽ സൗമ്യൻ, അധികം കൂട്ടുകെട്ടുകളൊന്നുമില്ലാത്ത ശാന്ത സ്വഭാവക്കാരൻ. അതുകൊണ്ടുതന്നെ കൊലപാതക വാർത്ത നാട്ടുകാരെ ഞെട്ടിച്ചു. പഞ്ചഗുസ്തിക്കാരുടെ കുടുംബമാണ് അഭിഷേകിന്റേത്. ദേശീയചാമ്പ്യന്മാരായിരുന്നു അച്ഛൻ ബൈജുവും അമ്മ സുനിതയും. സഹോദരിയും അഭിഷേകും പഞ്ചഗുസ്തിയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. അനവധി വേദികളിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. നിഥിനയെ കീഴ്പ്പെടുത്താൻ നിഷ്പ്രയാസം സാധിച്ചതും ഈ മിടുക്കുകൊണ്ടാവണം. ബൈജു കൂത്താട്ടുകുളത്ത് സ്വകാര്യ വ്യാപാരസ്ഥാപനത്തിലെ ഡ്രൈവറാണ്. സുനിത വീട്ടിൽ തയ്യൽ ജോലികൾ ചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ്. നിഥിനയുമായുള്ള പ്രണയത്തെച്ചൊല്ലി നാലുമാസം മുമ്പ് അമ്മയുമായി വഴക്കിടുകയും തല സ്വയം ഭിത്തിയിൽ ഇടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സതേടിയത്.