pragathy
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ക്ലീൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ശുചീകരണം നടത്തുന്നു

പെരുമ്പാവൂർ: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ക്ലീൻ ഇന്ത്യ പദ്ധതിക്ക് പ്രഗതി അക്കാഡമിയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടക്കം കുറിച്ചു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക് മാലിന്യ മുക്ത ഭവനമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിക്കുമെന്ന് കേഡറ്റുകൾ പ്രതിജ്ഞയെടുത്തു. പ്ളാസ്റ്റിക് വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്താനും കർമ്മപദ്ധതികൾ ആരംഭിക്കാനും തീരുമാനിച്ചതായി പ്രഗതി അക്കാഡമി പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് അറിയിച്ചു.