photo-aravind

തൃപ്പൂണിത്തുറ: വിൽക്കാൻ കൊണ്ടുവന്ന ആറരക്കിലോ കഞ്ചാവുമായി രണ്ടുപേരെ ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തു. എരൂർ സൗത്തിൽ മലേപ്പറമ്പിൽ എം.എം.പി കോളനി നിവാസിയായ അരവിന്ദ് (21), മുളന്തുരുത്തി പെരുമ്പിള്ളി കാരത്തുള്ളിൽ പറമ്പിൽ ബിന്ദുവിന്റെ മകൻ വിഷ്ണു (24) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികൾ ഉപയോഗിച്ച സ്കൂട്ടർ, ബൈക്ക് തുടങ്ങിയവ പിടിച്ചെടുത്തു. ഒരാൾ ഓടി രക്ഷപെട്ടു. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി. ഇൻസ്പെക്ടർ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ കെ. അനില, രമേശൻ, എ.എസ്.ഐമാരായ സഭീഷ്, ഷാജി, സിവിൽ പൊലീസ്‌ ഓഫീസർമാരായ അശ്വിൻ, അനൂപ്, അരുൺ, രതീഷ്ഷാൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.