പെരുമ്പാവൂർ: രാജീവ് യൂത്ത് ഫൗണ്ടേഷൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങൂരിൽ ഗാന്ധി അനുസ്മരണവും സ്നേഹാദരവും സംഘടിപ്പിച്ചു. വേങ്ങൂർ പഞ്ചായത്തിൽ കൊവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആശാപ്രവർത്തകരെ ആദരിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോ ഒാർഡിനേറ്റർ അഡ്വ.ടി.ജി. സുനിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡെയ്സി ജെയിംസ്, റിജു കുര്യൻ, വിജീഷ് വിദ്യാധരൻ, പ്രിൻസ് മാത്യു, വിമേഷ് വിജയൻ, ബിനു ചാക്കോ, അരുൺ ഗോപി, മെഡിക്കൽ ഓഫീസർ സൈനബ, ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ, സിസ്റ്റർ ലിസി, പി.ആർ.ഒ. മാത്യൂസ്, ആശ വർക്കർ ലീഡർ അമ്പിളി ജോൺ, അലക്സ്, ബേസിൽ ബേബി, ബേസിൽ മാത്യു, സിറ്റു സണ്ണി, രാഹുൽ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.