പെരുമ്പാവൂർ: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് അസിസ്റ്റന്റ് രജിസ്റ്റാർ എം.കെ. മോഹൻദാസ് ക്ലാസ് എടുത്തു. അംഗങ്ങളായ പി.കെ. രാജീവ്, രവി എസ്. നായർ, അസിസ്റ്റന്റ് രജിസ്റ്റാർ കെ. സുനിൽ, പി.പി. അവറാച്ചൻ, പി.എസ്. സുബ്രഹ്‌മണ്യൻ എന്നിവർ പ്രസംഗിച്ചു.