തൃക്കാക്കര: നർക്കോട്ടിക് ജിഹാദിനെതിരെ പ്രതികരിച്ച പൊതുപ്രവർത്തകന് സോഷ്യൽ മീഡിയയിലൂടെ ഭീഷണി. കാക്കനാട് സ്വദേശിയും വേൾഡ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റുമായ കെന്നഡി കരിമ്പിൻകാലയ്ക്കെതിരെയാണ് ഭീഷണി ഉയർന്നത്. കഴിഞ്ഞ 21ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിൽ നടത്തിയ ചർച്ചയിൽ പങ്കെടുത്തതാണ് പ്രകോപനത്തിന് കാരണം. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായി കെന്നഡി തൃക്കാക്കര അസി. കമ്മിഷണർക്ക് പരാതി നൽകി. കഴിഞ്ഞ 27ന് വിദേശചാനലിൽ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരാളും വിളിച്ചിരുന്നു. കെന്നഡി നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചു സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.