mact-class
കുന്നത്തുനാട് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആലോചനായോഗം

പെരുമ്പാവൂർ:ഇന്ന് മുതൽ നവംബർ 14 വരെ കുന്നത്തുനാട് താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും നിയമബോധന ക്ലാസുകളും അദാലത്തുകളും സംഘടിപ്പിക്കുവാൻ അലോചനായോഗത്തിൽ തീരുമാനിച്ചു. നിയമ- സേവന അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്കു കൂടുതൽ ഉപകാരപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പരിപാടികൾക്ക് രൂപം കൊടുക്കുന്നതിനാണ് യോഗം ചേർന്നത്.

എം.എ.സി.ടി ജഡ്ജി പി.ജ്യോതിസ് ബെന്നിന്റെ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആലോചനായോഗത്തിൽ പെരുമ്പാവൂരിലെ വിവിധ കോടതികളിലെ ന്യായാധിപന്മാരായ വി.സന്തോഷ് കുമാർ, സോമൻ.പി.മാംങ്കുട്ടത്തിൽ, അഞ്ജൂ ക്ലീറ്റസ്, അതിക് റഹ്‌മാൻ, സ്മിത സൂസൻ മാത്യു, കേരള ബാർ കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ. കെ.എൻ.അനിൽകുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.കെ.ജയപാൽ, സെക്രട്ടറി അലക്‌സാണ്ടർ കോശി,എ.എസ്.പി.അനുജ് പലിമാൾ, തഹസീൽദാർ വിനോദ്‌രാജ്, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ, എക്‌സൈസ് ഉദ്യോഗസ്ഥർ, ലേബർ ഓഫീസർ ജയപ്രകാശ് എന്നിവർ പങ്കെടുത്തു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നാഷണൽ ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ ആഘോഷ പരിപാടികൾ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ദൗത്യം ഏറ്റെട്ടതിരിക്കുന്നതു സംസ്ഥാന-ജില്ലാ - താലൂക്കുതല ലീഗൽ സർവീസ് കമ്മിറ്റികളും അഭിഭാഷക സമൂഹവും ഉദ്യോഗസ്ഥരുമാണ്.വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിന്റെ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് പ്രത്യേക കമ്മറ്റികൾ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു