പെരുമ്പാവൂർ: പെരുമാനി ഗവ. യു.പി സ്‌കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം
ബെന്നി ബെഹനാൻ എം.പി. നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ്, ജില്ലാ പഞ്ചായത്തംഗം പി.എം. നാസർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി, ബ്ലോക്ക് പഞ്ചായത്തംഗം അശ്വതി രതീഷ്, പഞ്ചായത്ത് അംഗങ്ങളായ അനു പത്രോസ്, ടി.എം.ജോയി, വികസന സമിതി ചെയർമാൻ എൽദോ മോസസ്, പി.ടി.എ പ്രസിഡന്റ് പി.ഷാമിൽ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് എം.കെ.ഓമന, കെ.സി. യാക്കോബ്, എം.പി. സന്തോഷ്, കെ.വി. രതീഷ്‌കുമാർ, മൻസി ഷജീർ, എ.എം. ലിസി എന്നിവർ സംസാരിച്ചു.